മല്ലലോചനമാർമൌലേ വല്ലഭേ

രാഗം: 

ഭൈരവി

താളം: 

ചെമ്പ

ആട്ടക്കഥ: 

പുത്രകാമേഷ്ടി

കഥാപാത്രങ്ങൾ: 

ദശരഥൻ

പ്രജാപത്യൻ മഹാത്മാവിതു പറയുമുടൻ പാത്രവും ഭൂമിപന്‍റെ

ഹസ്തേ നൽകീട്ടു പോയീ നരവരനുടനേ പുക്കിതന്ത:പുരത്തിൽ

രാജേന്ദ്രൻ തന്‍റെ ദാരാൻ‍ സവിധമതിൽവിളിച്ചുത്തമൻ‍ മോദമോടെ

ചൊന്നാൻ‍ ധന്യാസ്ത്രീയോസൌ നയവിനയയുത: കാമതുല്യൻ‍ ശുഭാത്മാ

മല്ലലോചനമാർമൌലേ, വല്ലഭേ, കൌസല്യേ

കല്യാണീ, പായസമിതു പുത്രാർത്ഥം ഗ്രഹിക്ക