രംഗം 2 ഇന്ദ്രപുരി തുടരുന്നു

കേൾക്ക മേ മുനീശ്വര

രാഗം: 

മുഖാരി

താളം: 

പഞ്ചാരി

ആട്ടക്കഥ: 

രാവണോത്ഭവം

കഥാപാത്രങ്ങൾ: 

ഇന്ദ്രൻ

കാലേ മാലിസുമാലിമാല്യവദതിപ്രഖ്യാതരക്ഷോവരൈഃ

പ്രദ്ധ്വസ്താഖിലതാപസേന്ദ്രനിവഹാം തസ്മിൻ സുരാധീശ്വരഃ

പ്രാപ്താപായഭയാകുലേന മനസാ ദൃഷ്ട്വാ ച നഷ്ടപ്രഭാൻ

നത്വാ താപസപുംഗവാനഥ ഗിരം വൃത്രാരിരിത്യൂചിവാൻ

കേൾക്ക മേ മുനീശ്വര! ഗിരം ഉൾക്കാമ്പിലെപ്പോഴുമേകനാമീശനെ

മിക്കവാറും ചേർത്തു മേവുന്ന നിങ്ങടെ

നൽക്കാരുണ്യലേശമുണ്ടായ്‌വരികിൽ

സാധിക്കാവൊന്നത്രേ പുരുഷാർത്ഥമൊക്കവേ

സജ്ജനത്തെക്കണ്ടാൽ താപമകന്നീടും

സപ്താശ്വനെക്കണ്ടൊരന്ധകാരം പോലെ

ഇജ്ജനം ചെയ്ത സുകൃതഫലമിതെ-

ദൃച്ഛയാ നിങ്ങളെക്കണ്ടതും സാമ്പ്രതം

കുത്രനിന്നത്ര വരുന്നു നവയായ

വാർത്തയെന്തുള്ളൂ? ജഗത്തിങ്കലെന്നതും

ആർത്തരായ്‌വന്നതിൻ കാരണവും ചൊൽക

രാത്രിഞ്ചരാർത്തിയാലെന്നു തോന്നുന്നു മേ

അർത്ഥം: 

സപ്താശ്വൻ=സൂര്യൻ