അന്നു കൊല്ലാതെയയച്ചതുകൊണ്ടല്ലൊ

രാഗം: 

ഘണ്ടാരം

താളം: 

മുറിയടന്ത

ആട്ടക്കഥ: 

ദുര്യോധനവധം

കഥാപാത്രങ്ങൾ: 

ദുശ്ശാസനൻ

അന്നു കൊല്ലാതെയയച്ചതുകൊണ്ടല്ലൊ

ഇന്നു വന്നാക്ഷേപമോതുന്നതിങ്ങനെ?

എന്നുമിനി വരാതുള്ളൊരുമാർഗ്ഗത്തെ

ഇന്നുതന്നെ അയച്ചീടുന്നതുണ്ടു ഞാൻ

അർത്ഥം: 

പണ്ട് നിന്നെ കൊല്ലാതെ വിട്ടതുകൊണ്ടാണ് ഇന്ന് ഇവിടെ വന്ന് ഇങ്ങനെ ഒക്കെ പറയുന്നത്. ഇന്നിനി ഞാൻ, നീ ഒരിക്കലും തിരിച്ച് വരാത്ത മാർഗ്ഗത്തിൽ നിന്നെ അയക്കുന്നുണ്ട്.