രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
ക്രോധവുമതില്ല മമ കുരുകുലവിഭോ!
മയാ ആധിഭരമൂച്ഛിതഹ്രദയയാ
സാധുവര കഥിതമപിസപരുഷമിദം
ത്വയാസഹനീയമേവഹൃദി ദയയാ
ആയുധമെന്നുടയ പ്രിയതമരെയിക്ഷണം
അടിമയതൊഴിഞ്ഞു മമ തരണം
ആയതിനു നിന്മനസിയനുകമ്പതോന്നണം
അയി നൃപ! നമാമി തവ ചരണം
അർത്ഥം:
എനിക്ക് ദേഷ്യമില്ല. എന്റെ പ്രിയതന്മാരേയും അവരുടെ ആയുധങ്ങളും എനിക്ക് തിരിച്ച് തരണം. ഞങ്ങളെ അടിമത്തത്തിൽ നിന്നും ഒഴിവാക്കി തരണം.
അനുബന്ധ വിവരം:
ഇതു ഇപ്പോൾ പതിവില്ല. യാഹി ജവേന.. എന്ന ദുര്യോധനപദം ആടുകയാണ് പതിവ്.