ആട്ടക്കഥ:
കഥാപാത്രങ്ങൾ:
അംഭോജബാണരുചിദംഭോളിപാണിഗുരു-
ഡിംഭോതിധീരനുരുമന്ദം
തദനുപശുവൃന്ദം,സകലശുഭകന്ദം,
വനനികടമതിലവനു-മനിശമതുമേയ്ക്കുമള-
വതികഠിനബുദ്ധികളമന്ദം;
ദൈത്യെന്ദ്രഭൃത്യവരരത്യന്തരോഷമോടെ-
തിര്‍ത്തന്നുസംയതിഹനിച്ചു;
പുനരവര്‍നിനച്ചു,ശവമഥപൊടിച്ചു,
മധുസഹിതമാക്കിയതു-
നല്‍കിനിജഗുരുവിനഥ-
അവനുടനെടുത്തതുകുടിച്ചു.
നീലാംബുജാക്ഷിമണിമാലാ,കചന്‍നിയത-
കാലേവരാഞ്ഞുകവിപുത്രീ;
നളിനദളനേത്രീ,നയനസുഖദാത്രീ,
അഴലിലഥമുഴുകിയവള-അതുപൊഴുതുനിജജനക-
നികടമുടനേത്യമൃദുഗാത്രീ.
ഇന്ദ്രാരിവന്ദ്യനൊടുചന്ദ്രാഭിരാമമുഖി
സാന്ദ്രാദരാലിതുപറഞ്ഞു,
മനതളിരഴിഞ്ഞു,മാമുനിയറിഞ്ഞു,
-കചനെയിഹമനുവര-വിശേഷമതിനാലുടനെ-
പ്രാണനൊടുചേര്‍പ്പനിതിമൊഴിഞ്ഞു
അരങ്ങുസവിശേഷതകൾ:
മധുസഹിതമാക്കിയതു- എന്ന് പാടിയശേഷം, പഞ്ചാരിമേളം. കചാംശമാര്‍ന്നമധുകുടത്തിലാക്കിമൂടി,ശുക്രാചാര്യരെവന്ദിച്ച്,സല്‍ക്കരിച്ച്പാനംചെയ്യിക്കുന്നു.