രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
കാലേസ്മിൻ പാർഥ വിശ്വോത്തര സുബഹുയശസ്സാന്ദ്ര ചന്ദ്രാംശുപൂര-
ശ്രാന്തസ്വാന്താംബുജേന സ്വയുവതിസദനാ സാദനേ യേന സക്തം
കാന്താ വേലാതിപാതാൽ പ്രണയകുപിതധീഃ പ്രീണിതൈവം പ്രകാമം
മാധ്വീമാധുര്യധാരാ സരസമൃദുഗിരാ തേന നാഗധ്വജേന
വദനജിതചന്ദിരേ മദനരസമന്ദിരേ
മമരമണി! വൈരസ്യമിദമിവനൊടെന്തഹോ!
സ്തനതൂലിതമന്ദരേ പ്രണയകോപത്തിനി
ന്നണുവളവു കാരണം നിനവിലറിവീല ഞാൻ
വിനയേതുചെയ്യുകിലുമനുകനൊടു നീരസം
മനസികരുതാവതോ മനവി സതിമാർക്കിഹ
മധുരജനിവധുവിതാ മധുപരവകൈതവാൽ
വിധുപതിയെ വാഴ്ത്തിടുന്നധികതര സൗഹൃദം
മധുരമൊഴിതൂകിവന്നധരമധു തന്നു മേ
വിധുരത ശമിപ്പിക്ക മദകളഗതേ മുദാ.
അടരിലിടരറ്റ മമ ദൃഢതനുവിതദ്യ തവ
കടുനയനമുനയേറ്റു ഝടിതി തളരുന്നു തേ
ചടുലമിഴിയൊളിചിന്നു മുടലുടനണച്ചൊന്നു
വടിവൊടു പുണർന്നാലുമടിയിണ തൊഴാമഹം