നിർമലാ ഭവാൻ ചെയ്ത

രാഗം: 

സാവേരി

താളം: 

ചെമ്പട

ആട്ടക്കഥ: 

നിഴൽക്കുത്ത്

കഥാപാത്രങ്ങൾ: 

അര്‍ജ്ജുനന്‍

വാചം തദാനീം പ്രണയപ്രസിക്താം

യൗധിഷ്ഠിരീമിഷ്ട കനിഷ്ഠകാസ്തേ

പ്രശ്രുത്യ തസ്മൈ പ്രണിപത്യ ശക്ര-

നാസത്യപുത്രാഃ സ്മ വദന്തി രമ്യം

നിർമലാ! ഭവാൻ ചെയ്ത ധർമ്മോപദേശമിതു

ധർമ്മജാ! സതാം സമ്മതം.

ഇമ്മട്ടുള്ള ജീവിതം നമ്മൾക്കനുഗുണമോ മുനിജന-

ധർമ്മം ധരണിപകുലജാതർക്കനുചിതമനുചിതമനുപദമനുനയം.

പ്രതികാരം രിപുക്കളിലതിരയമണയ്ക്കാതി-

ക്ഷിതിവാഴുന്നതിനേക്കാൾ മൃതി ഭൂപന്നു ഭൂഷണം

അതു ചിന്തിച്ചഭിപ്രായഗതിയൊന്നു മാറ്റേണമേ

അനുജരിതാ, ഗുണചരിതാ! സന്തതവും

തവ ചെന്തളിർബന്ധുരപാദം മോദം തഴുവാൻ

പിഴപോയൊഴിവാൻ തൊഴുതേ.

അരിനിരയഖിലവുമറുതിവരുംവിധ-

മാരാലരമരുളിടുകനുമതി