രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
വല്ലഭ മുല്ലശരോപമ കേള്‍ക്ക നീ
വചനമിദം മമ സുമതേ!
ചൊല്ലിയതാദരിച്ചില്ലെന്നയി തവ
തെല്ലും പരിഭവമരുതേ
ദ്രൌപദി തന്നുടെ വൈഭവമോര്‍ത്തിഹ
ഭൂപതിവര! മമ പാരം
കോപമോടീര്‍ഷ്യയപത്രപതാപവും
കുരുവര! നാന്യവിചാരം
അർത്ഥം:
വല്ലഭാ, കാമോപമാ, സുമതേ, എന്റെ വചനങ്ങള്‍ അങ്ങ് കേട്ടാലും. പറഞ്ഞതിനെ ഞാന്‍ അനുസ്സരിച്ചില്ലാ എന്ന് അങ്ങേയ്ക്ക് ഒട്ടും പരിഭവം അരുതേ. രാജശ്രേഷ്ഠാ, ദ്രൌപദിയുടെ ഭാഗ്യം ഓര്‍ത്ത് എനിക്ക് വളരെ കോപവും, ഈര്‍ഷ്യയും, ലജ്ജയും, ദു:ഖവും തോന്നുന്നു. കൌരവശ്രേഷ്ഠാ, മറ്റൊരു വിചാരവും ഇവിടെ തോന്നുന്നില്ല.