രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
സ്നിഗ്ദ്ധാ മുകുന്ദവചനാമൃത പുണ്യസിക്താ
പുത്രാർപ്പിതാർദ്രനയനാ യദുവംശനാഥം
ആലിംഗ്യ വത്സലതയാ പരിചുംബ്യ മൂർധ്നി
സാനന്ദമശ്രുസുജലൈരകൃതാഭിഷേകം
കണ്ണാ എന്നാരോമലേ എൻ കണ്ണായി വന്നല്ലോ നീ
ഇന്നല്ലോ ഞാനൊരമ്മയായി എൻ ജന്മവും സഫലമായി
അനുപമഗുണനാകും വസുദേവസുതനായി
അനവദ്യകാന്തിയോടെന്നുദരേ ജനിച്ചു നീ
മുകിലോളിതൂകും തവ മതിമോഹനഗാത്രം
മുഖപങ്കജമതും കാൺകിൽ മതിവരാ നൂനം
അരങ്ങുസവിശേഷതകൾ:
കൃഷ്ണന്റെ വാക്കുകളാൽ ‘ഈ കൃഷ്ണനെ പ്രസവിച്ച അമ്മയാണ് ഞാൻ‘ എന്ന ബോധം കൈവന്ന ദേവകി മോഹനാംഗനായ കൃഷ്ണനെ മതിവരാതെ നോക്കി ആനന്ദിച്ച് പുണർന്ന് മടിയിലിരുത്തി നെറുകയിൽ ചുംബിച്ചു. അപ്പോൾ ‘അമ്മയുടെ ആനന്ദാശ്രുവാൽ താൻ പുത്രനായി അഭിഷിക്തനായി‘ എന്ന് കൃഷ്ണനും നടിച്ച്, അത്യന്തം സ്നേഹവാത്സല്യങ്ങളോടെ ദേവകിയുടെ പദം.