ഇത്ഥം മുകുന്ദചരിതാമൃത (ധനാശി)

രാഗം: 

കേദാരഗൌഡം

ആട്ടക്കഥ: 

കംസവധം

ഇത്ഥം മുകുന്ദചരിതാമൃതകീർത്തനേഷു

ബദ്ധൗത്സുകേന ച മയാ ചരിതം യദീയം

മന്ദേന കിഞ്ചിദപി വർണ്ണിതമത്ര ഭക്ത-

മന്ദാരകോ ദിശതു നന്ദസുതഃ ശുഭം നഃ

കംസവധം സമാപ്തം

അർത്ഥം: 

മുകുന്ദകഥാമൃതം വർണ്ണിയ്ക്കുന്നതിലുള്ള ഔത്സുക്യം കൊണ്ട് അറിവില്ലാത്തവനാണെങ്കിലും ഞാൻ ഇങ്ങിനെ കുറച്ചൊക്കെ അദ്ദേഹത്തിന്റെ കഥ വർണിച്ചു. ഭക്തന്മാർക്കു കല്പവൃക്ഷമായുള്ള ആ നന്ദസുതൻ നമുക്കു മംഗളം തരട്ടെ!