മധുതരവചോഭിഃ പ്രേഷയിത്വാ

രാഗം: 

കേദാരഗൌഡം

ആട്ടക്കഥ: 

കംസവധം

മധുതരവചോഭിഃ പ്രേഷയിത്വാ ത്രിവക്രാം

മദനമഥിതചിത്താം മാധവസ്സാഗ്രജസ്താം

തദനു സപദി ഗത്വാ ചാപശാലാം ഗൃഹീത്വാ

ധനുരിഭ ഇവ മോദാദിക്ഷുദണ്ഡം ബഭഞ്ജ

അർത്ഥം: 

മനോഹരമായ വാക്കുകൾ പറഞ്ഞ് കാമാതുരയായ കുബ്ജയെ അയച്ചതിന്റെ ശേഷം ജേഷ്ഠനോടുകൂടി വേഗം ചാപശാലയിൽ ചെന്ന് വില്ലെടുത്ത ശ്രീകൃഷ്ണൻ, ആന കരിമ്പൊടിയ്ക്കുന്നപോലെ അത് ഒടിച്ചു.