മല്ലീസായക തുല്യ

രാഗം: 

നവരസം

താളം: 

അടന്ത

ആട്ടക്കഥ: 

കംസവധം

കഥാപാത്രങ്ങൾ: 

കുബ്ജ

മല്ലീസായക തുല്യമനസിജ  താപം 

ചൊല്ലാവല്ലഹോ നിന്നെ കാൺകയാൽ

കല്യാണാലയ കൃഷ്ണ കളിയല്ലെ രന്തും

ഉല്ലാസമോടു ഗേഹേ വരിക നീ

മഞ്ജുഭാഷണ നിന്നെപ്പിരികിലോ ചൊല്ലാം

കഞ്ജസായകൻ കൊല്ലുമതുനേരം

രജ്ഞയ കനിവോടു മധുരിമാധരന്തന്നിൽ

സഞ്ജാതമധുപാനം തരികെടോ

അർത്ഥം: 

കാമതുല്യാ, ഹോ! നിന്നെ കാണുകായാലുണ്ടായ കാമതാപം പറയാവതല്ല. മംഗളസ്വരൂപാ, കൃഷ്ണാ, കള്ളമല്ല. ഉല്ലാസമോടെ രമിക്കുവാനായി നീ ഗൃഹത്തിലേയ്ക്ക് വരിക. മനോഹരമായി സംസാരിക്കുന്നവനേ, നിന്നെ പിരിയുകയാണെങ്കിൽ ആ നേരത്ത് കാമൻ എന്നെ കൊല്ലുമെന്ന് പറയാം. ദയവായി രമിപ്പിച്ചാലും. എടോ, മനോഹരമായ ചുണ്ടുകളിൽ നിറയുന്ന തേൻ കുടിച്ചാലും.