കാമിനി സൈരന്ധ്രി ബാലേ

രാഗം: 

ശങ്കരാഭരണം

താളം: 

ചെമ്പട

ആട്ടക്കഥ: 

കംസവധം

കഥാപാത്രങ്ങൾ: 

ശ്രീകൃഷ്ണൻ

കാമം സുദാമാർപ്പിത ദാമജാലം

പ്രേമാകുലാത്മാധൃതവാൻ പ്രയാന്തീം

ശ്രീമാൻ ഗൃഹീതാംഗവിലേപപാത്രീം

രാമാനുജ പ്രാപ്യ ജഗാദ കുബ്ജാം

കാമിനി സൈരന്ധ്രി ബാലേ ചാരുശീലേ

വാമനേത്രേ ശൃണു പരമാനുകൂലേ

എങ്ങുനിന്നു വരുന്നതുമിന്നു വേഗം

മംഗലാംഗി ചൊൽക നീ മോദേന സാകം

അർത്ഥം: 

ശ്ലോകസാരം:-സുദാമൻ സമർപ്പിച്ച മാലകൾ സ്നേഹപൂർവം വേണ്ടത്ര ധരിച്ചതിനുശേഷം ബലരാമസഹോദരനും ശ്രീമാനുമായ ശ്രീകൃഷ്ണൻ കുറിക്കൂട്ടുകളുള്ള പാത്രവുമായി പോകുന്ന കുബ്ജയെ സമീപിച്ച് ഇങ്ങിനെ പറഞ്ഞു.

പദസാരം:-മനോഹരീ, സൈരന്ധ്രീ, ബാലികേ, മനോഹരശീലേ, മനോഹരനേത്രേ, ഏറ്റവും പ്രിയമുള്ളവളേ, കേട്ടാലും. മംഗളമായ ശരീരത്തോടുകൂടിയവളേ, ഇന്ന് എങ്ങുനിന്ന് വരുന്നു എന്ന് നീ സന്തോഷത്തോടുകൂടി വേഗത്തിൽ പറഞ്ഞാലും.

അരങ്ങുസവിശേഷതകൾ: 

ഇടംകൈയ്യിൽ കുറിക്കൂട്ടുനിറച്ച പാത്രവുമേന്തി കൂനിയായ കുബ്ജ വടികുത്തിപ്പിടിച്ചുകൊണ്ട് ഇടതുഭാഗത്തുകൂടിയും രാമകൃഷ്ണന്മാർ വലതുവശത്തുകൂടിയും പ്രവേശിക്കുന്നു. പരസ്പരം കാണുന്നതോടെ ശ്രീകൃഷ്ണൻ പദാഭിനയം ആരംഭിക്കുന്നു.