രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
ജ്യാരവേണ ഭുവി ഭാവിസംഗരേ
ബാണചണ്ഡഭുജദണ്ഡഖണ്ഡനം
ബോധയന്നിവ ബലീം തദാത്മജം
മാധവഃ കലഹകാമ്യയാഭ്യധാൽ
ആഹവം ചെയ്‌വാനസുരഖേട! വന്നിടു നീ
ബാഹാവലേപം കൊണ്ടു മോഹിതനായിന്നു നീ
സാഹസം പലതു ചെയ്തതിൽ ഫലമി-
വേഹി ചാപലമിന്നു തവ മുതിർന്നു
അരികിൽ വിധിവശേന ചേന്നു
കണ്ഠേകാളൻ നിന്നുപകണ്ഠേ
യുണ്ടേന്നാകിലും കുണ്ഠത നഹി നമുക്കു നിന്നുടയ
കണ്ഠകാണ്ഡമസിനാ നിശിതഖനിനാ
അരിവരനതി ജഡമതേ! അഹം
വീരന്മാർ ഭുജവീര്യം ബാലരിൽ ചെയ്കയില്ല
ധീരനെങ്കിൽ വിരവോടു
നേരിടുക പോരിലിന്നു കുമതേ!
കുസൃതിവസതേ ഗർവ്വമിഹതേ പോകുമാശു.
തിരശ്ശീല
അരങ്ങുസവിശേഷതകൾ:
പോരിനു വിളി മാത്രമേ ഈ രംഗത്ത് ഉള്ളൂ.