ശരണം ഭവ സരസീരുഹലോചന

രാഗം: 

സാവേരി

താളം: 

അടന്ത 14 മാത്ര

ആട്ടക്കഥ: 

കല്യാണസൌഗന്ധികം

കഥാപാത്രങ്ങൾ: 

ധർമ്മപുത്രർ

അഥ സമാഗതമാശു വിലോക്യ തം
മധുരിപും സഹലിം സമഹോക്തിഭിഃ
അജിതമാശ്രിതകല്പതരും ഹരിം
നിജഗദേ പ്രണിപത്യ പൃഥാസുതഃ

ചരണം 1
ശരണം ഭവ സരസീരുഹലോചന
ശരണാഗതവത്സല ജനാര്‍ദ്ദന
[[ ശരദിന്ദുവദന നരകവിഭഞ്ജന        
മുരദാനവമഥന ജനാർദ്ദന
         
ജയ ജയ ഗോവിന്ദ ജയ നാഥ മുകുന്ദ    
ജയ ജയ ജനിതാനന്ദ ഹേ ജനാർദ്ദന ]]


ചരണം 2
കൌരവന്മാരുടെ കപടംകൊണ്ടിങ്ങനെ
പാരം വലഞ്ഞു ഞങ്ങള്‍ ജനാര്‍ദ്ദന

ചരണം 3
ബന്ധുജനങ്ങളില്‍ വാത്സല്യമില്ലായ്‌വാന്‍
ബന്ധമെന്തഹോ ഭഗവന്‍ ജനാര്‍ദ്ദന

[[ കരുണാസിന്ധോ കമനീയബന്ധോ    
കാരണപുരുഷ വിഭോ ജനാർദ്ദന ]]
 

അർത്ഥം: 

അഥസമാഗതമാശു:
ആ സമയത്ത് അപ്രതീക്ഷിതമായി ബലരാമനോടും യാദവന്മാരോടും കൂടി തങ്ങളുടെ സമീപത്ത് വന്നുചേർന്ന ശ്രീകൃഷ്ണനെ കണ്ട് പാണ്ഡവന്മാർ, ആരാലും ജയിക്കപ്പെടാത്തവനും ആശ്രിതന്മാർക്ക് കൽപ്പവൃക്ഷതുല്യനും ആയ അദ്ദേഹത്തെ നമസ്കരിച്ച് ഇപ്രകാരം പറഞ്ഞു.

ശരണം ഭവ:
താമരക്കണ്ണാ, ആശ്രിതവത്സലാ, അങ്ങ് ഞങ്ങൾക്ക് ആശ്രയം നൽകിയാലും. ദുര്യോധനാദികളുടെ ചതികൊണ്ട് ഞങ്ങൾ വല്ലാതെ വലഞ്ഞു പോയി. ബന്ധുക്കളായ ഞങ്ങളിൽ വാത്സല്യം ഇല്ലാതിരിക്കുവാൻ എന്താണ് കാരണം ഭഗവാനേ?

അരങ്ങുസവിശേഷതകൾ: 

ശ്രീകൃഷ്ണൻ വലത്തുവശത്ത് ഇരിക്കുന്നു. ധർമ്മപുത്രൻ ഇടത്തുവശത്തൂടെ കിടധികിതാം ഒപ്പം വന്ന് പതിനാറാം മാത്രക്ക് ശ്രീകൃഷ്ണനെ കണ്ട് വന്ദിച്ച് 24ആം മാത്രക്ക് കെട്ടിച്ചാടി കുമ്പിട്ട്    പദം ആടുന്നു.

അനുബന്ധ വിവരം: