രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
ക്ഷോണിപാല, ഞാനൊരോന്നേ ബാലചാപലേന ചെയ്തു
കാണതഖിലവും നരേന്ദ്ര, കലിവിലാസമേ.
പ്രാണനേയും പണയമാക്കി മൗനമിനിയെനിക്കു നല്ലൂ,
നൂനം ഭവദധീനം നിധനമവനമെങ്കിലും.
പല്ലവി
അവനിപാലധൂർവ്വഹോ ഭവാനഹോ ഭുവോ
നള, ചിരായ സാർവ്വഭൗമനായി വാഴ്ക നീ.
അർത്ഥം:
അല്ലയോ രാജാവേ, ഞാൻ കുട്ടിക്കളികൊണ്ട് ഓരോന്ന് എല്ലാം ചെയ്തു. മഹാരാജാവേ, അതെല്ലാം കലിയുടെ പ്രവൃത്തി ആയിരുന്നു. ഇനി എന്റെ ജീവിതം തന്നെ അങ്ങേയ്ക്ക് പണയപ്പെടുത്തിക്കൊണ്ട് മിണ്ടാതെ ജീവിയ്ക്കുക തന്നെ ആണെനിക്ക് നല്ലത്. വധിക്കപ്പെടേണ്ടവൻ എങ്കിലും അങ്ങേയ്ക്ക് അധീനൻ ആണ് ഞാൻ. (എല്ലാം അങ്ങ് നിശ്ചയിക്കുന്ന പോലെ എന്ന് അർത്ഥം.)
രാജാക്കന്മാരിൽ മുൻപൻ ആയ അങ്ങ്, അല്ലയോ നളമഹാരാജാവേ, സർവ്വ വിധ ഐശ്വര്യങ്ങളോടും കൂടി ഭൂമിയിൽ നീണാൾ വാഴട്ടെ!