സ്വാഗതം ദയാപയോനിധേ

രാഗം: 

പന്തുവരാടി

താളം: 

പഞ്ചാരി

ആട്ടക്കഥ: 

നളചരിതം നാലാം ദിവസം

കഥാപാത്രങ്ങൾ: 

നളൻ

പല്ലവി:
സ്വാഗതം ദയാപയോനിധേ, ഹംസരാജ,
ഭാഗധേയപൂരവാരിധേ,

അനു.
ഏകതാനതാ നിനക്കു ശോകതാനവേ മമൈവ.

ച.1
എന്നെ നീ മറന്നുവെന്നു ഖിന്നയായി ഞാനിരുന്നു
ധന്യചരിത, വന്നതിന്നു നന്നുനന്നഹോ!
മുന്നമാധികർണ്ണധാരനിന്നുമരികിൽ വന്നുചേർന്നു,
വന്നു മേ വിപന്നിരാസമെന്നു നിർണ്ണയം ഹംസരാജ!

2.
പുഷ്കരാസനാജ്ഞ കേട്ടു പുഷ്കലാദരേണ ഹന്ത!
പുഷ്കരാ, ഭവാനെ ഞാൻ വിധിക്കയില്ലിനി;
ത്വത്കൃതാപരാധമല്ല, ദുഷ്കലീഹിതം തദഖിലം
മത്കുലീനനായി നീയിരിക്ക ഭൂമിയിൽ സുഖേന.

പ.
പോക വാഴ്ക നീ യഥാസുഖം ത്വയി മമാസ്തു
പൂർവ്വതോപി പ്രചുരകൗതുകം.

അർത്ഥം: 

ശ്ലോകസാരം: ദയാസമുദ്രമായ ഹംസരാജാവിനു സ്വാഗതം. അവിടുന്നു ഭാഗ്യം കൊണ്ടുവരുന്നവനാണ്‌. പുഷ്കരാ, ബ്രഹ്മനിയോഗം അനുസരിക്കുകയാൽ നിന്നെ ഞാൻ വധിക്കുന്നില്ല. ഒന്നും നിന്റെ കുഴപ്പമല്ല. ദുഷ്ടനായ കലിയുടെ പ്രവൃത്തിയാണ്‌ ഇതെല്ലാം. എന്റെ കുലത്തിൽ പെട്ടവന്റെ അന്തസ്സോടെ നീ ഭൂമിയിൽ അനവധി കാലം സുഖമായി ജീവിച്ചിരിക്കുക.
 

സാരം: സഖേ ഹംസരാജ, എന്റെ അരികിൽ വന്നിരിക്കുക. എനിക്കു വളരെ സന്തോഷമായി. നരകതുല്യമായ ജീവിതദുഃഖങ്ങളിൽനിന്നു ഞാൻ കര കയറിയിരിക്കുന്നു. ഇനി ദമയന്തിയുംകൂടി പരികയേ വേണ്ടൂ. ബ്രഹ്മശാസനം ശിരസാവഹിച്ച്‌ സുന്ദരിയായ ദമയന്തി വന്നു നിന്നെ കാണുവോളം പിരിയാതെ എന്റെ സമീപത്തു വസിക്കുക.

അരങ്ങുസവിശേഷതകൾ: 

ആട്ടം. പുഷ്കരനെ ഇടതുവശത്തുകൂടി പറഞ്ഞയച്ച്‌ നളൻ വലത്തേക്കു തിരിഞ്ഞ്‌ ഹംസത്തെ കണ്ട്‌ ഇടതുവശത്തേയ്ക്കു നോക്കി. പദം.