ഈവണ്ണമവർ വാണു

രാഗം: 

പന്തുവരാടി

താളം: 

മുറിയടന്ത

ആട്ടക്കഥ: 

നളചരിതം മൂന്നാം ദിവസം

കഥാപാത്രങ്ങൾ: 

ജീവലൻ

ഈവണ്ണമവർ വാണു ദാവം, ഓർക്കിൽ
ഏവം ദൈവത്തിൻ പ്രഭാവം
അറിവാനും പറവാനും ഫണവാനും കഴിവുണ്ടോ?
മറിമാനും സിംഹവും എട്ടടിമാനും നിറയും
വനവാസേ സവിലാസേ അനുഭൂതേ പുനരേതേന
പുരാ തേ സംബന്ധങ്ങൾ;
അതു ചുരുക്കുക, പറക പരിണതി.

അർത്ഥം: 

ഇങ്ങനെ ഒക്കെ അവർ കാട്ടിൽ കഴിഞ്ഞു എന്നല്ലേ? അതെചിന്തിച്ച് നോക്കിയാൽ ദൈവപ്രഭാവം കേമം തന്നെ. അത് അറിയാനോ പറയാനോ അനന്തനു പോലും കഴിയില്ല. മാനും സിഹവും എട്ടടിമാനും നിറഞ്ഞ കാട്ടിലെ താമസം കളിയോടേ പണ്ട് അനുഭവിച്ചുകൊണ്ടിരിക്കുമ്പോഴാണ്, ഓ ഇവനുമായി നിനക്കു സംബന്ധങ്ങൾ. ശരി ശരി ആ ഭാഗം ചുരുക്കി പറഞ്ഞ് കഥയുടെ അവസാനം എങ്ങനെ എന്ന് പറയുക.