കാദ്രവേയകുലതിലക

രാഗം: 

പൂർവ്വകല്യാണി

താളം: 

ചെമ്പട

ആട്ടക്കഥ: 

നളചരിതം മൂന്നാം ദിവസം

കഥാപാത്രങ്ങൾ: 

നളൻ

പല്ലവി:
കാദ്രവേയകുലതിലക, നിൻ
കാൽത്തളിരെ കൂപ്പുന്നേൻ.

അനുപല്ലവി:
ആർദ്രഭാവം നിൻ മനക്കാമ്പി
ലാവോളം വേണമെന്നിൽ

ചരണം 1:
മാമകദശകളെല്ലാം മനസ്സുകൊണ്ടു കണ്ടു നീ താൻ
ധീമതാംവര, കടിച്ചു ദേഹം മറച്ചു പോയ്‌ മറ്റൊന്നായ്‌
രൂപമെല്ലാം വേറെയൊന്നായ്‌ കേൾക്കേണമേ നാമധേയം
അവനി നീളെ സഞ്ചാരമിനിയാം, പ്രീതോഹം.

2
സജ്ജനസമാഗമത്താൽ സകലജനങ്ങൾക്കുമുണ്ടാം
സജ്ജനിഫലമെന്നല്ലോ സത്യവാചകം.
സജ്വരനായ്‌ നിന്നെക്കണ്ടോരിജ്ജനത്തിന്നിഴൽ തീർന്നു
മിക്കതും, വിപിനത്തിൽനിന്നു പോയാലുമറിയാ കണ്ടാരും.

അർത്ഥം: 

സാരം: നാഗങ്ങളുടെ വംശത്തിന്‌ തിലകമായുള്ളോനേ.. ഞാൻ അങ്ങയുടെ കാൽത്തളിരിനെ കുമ്പിടുന്നു.  എന്റെ അവസ്ഥകളെല്ലാം മനസ്സുകൊണ്ടറിഞ്ഞ്‌ ജ്ഞാനികളിൽ ശ്രേഷ്ഠനായ അങ്ങ്‌ ദംശിച്ച്‌ ഉടൽ മറച്ച്‌ രൂപം മറ്റൊന്നാക്കി മാറ്റി.  രൂപത്തിനിണങ്ങുന്ന പേരു കൂടി കേട്ടാൽ സന്തോഷമായി.  മേലാൽ ഭൂമിയിൽ സർവത്ര സഞ്ചാരവും ആകാം.