അംശകമുടുത്തതും ആശു

രാഗം: 

ഉശാനി

താളം: 

മുറിയടന്ത

ആട്ടക്കഥ: 

നളചരിതം രണ്ടാം ദിവസം

കഥാപാത്രങ്ങൾ: 

ദമയന്തി

അംശുകമുടുത്തതും ആശു താൻ കളഞ്ഞു,

കൗശേയമിതൊന്നുകൊണ്ടിരുവരുമായുടുത്തു,

കാട്ടിൽ നീളെയുഴന്നൊരുനാൾ എന്നോടീവണ്ണം

കാട്ടുമെന്നോർത്തിരുന്നീല ഞാൻ കഷ്ടം – എത്രയും

അത്തൽ പൂണ്ടു ഞാനുറങ്ങുമ്പോൾ വസ്ത്രവും ഛിത്വാ

അർദ്ധരാത്രേ പോയ്മറഞ്ഞാനേ ഹേ സുദേവ

അർത്ഥം: 

അംശുകം=വസ്ത്രം. ഉടുത്തിരുന്ന വസ്തവും കളഞ്ഞു. കൗശേയം=പട്ട്. പട്ട് ഒന്നുകൊണ്ട് രണ്ട് പേരും ഉടുത്തു. ഇങ്ങനെ കാട്ടിൽ അലഞ്ഞ് തിരിഞ്ഞുകൊണ്ടിരിക്കുമ്പോൾ, എന്നോടിങ്ങനെ ചെയ്യുമെന്ന് കഷ്ടം! ഞാൻ ഓർത്തതേ ഇല്ല. അല്ലയോ സുദേവ, ദുഃഖത്തോടെ ഞാൻ ഉറങ്ങുമ്പോൾ എന്റെ വസ്ത്രവും മുറിച്ചെടുത്ത് അർദ്ധരാത്രി അവൻ പോയ്ക്കളഞ്ഞു.