Knowledge Base
ആട്ടക്കഥകൾ

കിം ദേവീ? കിമു കിന്നരി?

രാഗം: 

ബിലഹരി

താളം: 

ചെമ്പട

ആട്ടക്കഥ: 

നളചരിതം രണ്ടാം ദിവസം

കഥാപാത്രങ്ങൾ: 

അമ്മതമ്പുരാട്ടി (സുബാഹുവിന്റെ അമ്മ)

ശ്ലോകം:

സാർദ്ധം ഗത്വാ തേന സാർത്ഥേന ഭൈമീ
സായാത്‌ സായം ചേദിപസ്യാധിവാസം
വാസാർത്ഥം താം വാസസോർദ്ധം വസാനാം
ദീനമാപ്താം രാജമാതാ ബഭാഷേ.

പല്ലവി.

കിം ദേവീ? കിമു കിന്നരി? സുന്ദരീ,
നീ താനാരെന്നെന്നൊടു വദ ബാലേ,
 
അനുപല്ലവി.
 
മന്നിലീവണ്ണമുണ്ടോ മധുരത രൂപത്തിന്‌!
മുന്നമേ ഞാനോ കണ്ടില്ലാ, കേട്ടുമില്ലാ.
 

അർത്ഥം: 

ശ്ലോക സാരം: ദമയന്തി ആ കച്ചവടസംഘത്തോടുകൂടെ പോയിട്ട്‌ സന്ധ്യയ്ക്ക്‌ ചേദിരാജന്റെ ഗൃഹത്തിലെത്തി. പാതിവസ്ത്രമുടുത്ത്‌ ദീനതയോടെ അവിടെയെത്തിയ അവളോടു ചേദിരാജ്ഞി പറഞ്ഞു.

സാരം: സുന്ദരീ, നീ ദേവിയാണോ? കിന്നരസ്ത്രീയാണോ? ആരാണെന്നു പറയൂ, കുഞ്ഞേ. ഭൂമിയിൽ ഇങ്ങനെ സുന്ദരിയായി ഒരുവളുണ്ടോ, കണ്ടിട്ടും കേട്ടിട്ടുമില്ല.

അരങ്ങുസവിശേഷതകൾ: 

വലതുവശത്തിരിക്കുന്ന ചേദി രാജ്ഞിയുടെ സമീപത്തേയ്ക്ക്‌ ദമയന്തി പ്രവേശിക്കുന്നു. ഒരു കിടതകിധിംതാം.