രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
ശ്ലോകം.
ഊണിന്നാസ്ഥകുറഞ്ഞു നിദ്ര നിശയി-
ങ്കൽപ്പോലുമില്ലാതെയായ്,
വേണുന്നോരൊടോരാഭിമുഖ്യമൊരു-
നേരം നാസ്തി; നക്തംദിവം
കാണും, പോന്നു പുറത്തുനിന്നു കരയും
ഭൈമീ; നളന്നന്തികേ
താനും പുഷ്കരനും തദീയവൃഷവും
നാലാമതില്ലാരുമേ.
അർത്ഥം:
സാരം: ഭക്ഷണത്തിലുള്ള താല്പര്യം കുറഞ്ഞു. രാത്രീയിൽപ്പോലും ഉറക്കമില്ലാതായി. ബന്ധുജനങ്ങളിൽ ആഭിമുഖ്യം നശിച്ചു. ദമയന്തി കളി കാണുകയും പിന്നെ പുറത്തു വന്നു നിന്നു കരയുകയും ചെയ്യുന്നു. നളനും പുഷ്കരനും അയാളുടെ കാളയുമല്ലാതെ നാലാമതായി അവിടെ ആരുമില്ല.
അരങ്ങുസവിശേഷതകൾ:
ഇരുവരും വീണ്ടും ചൂതു കളിക്കുന്നു. നളൻ പരാജയപ്പെടുന്നു. ശ്ളോകം ചൊല്ലുന്നു.