പുഷ്പകരനെന്നുണ്ടേകൻ തത്കുലസമുദ്ഭവൻ

രാഗം: 

സൌരാഷ്ട്രം

താളം: 

ചെമ്പട

ആട്ടക്കഥ: 

നളചരിതം രണ്ടാം ദിവസം

കഥാപാത്രങ്ങൾ: 

ദ്വാപരൻ

ചരണം.2 

പുഷ്പകരനെന്നുണ്ടേകന്‍ തത്കുലസമുദ്ഭവന്‍
മുഷ്കരനാക്കേണം നാം സത്കരിച്ചവന്‍തന്നെ.
അവനവനുടെ മണിധനചയപരിജന-
പുരജനപദമുഖമഖിലവും പണയമായ്‌
ദേവനേ ജയിപ്പാനും കാനനം പൂകിപ്പാനും മതി.

അർത്ഥം: 

സാരം: അവന്റെ കുലത്തിൽ പുഷ്കരൻ എന്നൊരുവനുണ്ട്‌. അവനെ സൽക്കരിച്ച്‌ മുഷ്കരനാക്കണം. ധനവും സൈന്യവും രാജ്യവും എല്ലാം പണയമാക്കി നളനെ ചൂതിൽ ജയിക്കാനും കാട്ടിലയയ്ക്കാനും പുഷ്കരൻ മതിയാകും.

അരങ്ങുസവിശേഷതകൾ: 

കലി, അനവധി വർഷം കാത്തിരുന്ന്‌ നളൻ സന്ധ്യാവന്ദനം ചെയ്യുന്നതിൽ കാട്ടിയ അനാസ്ഥയെ കാരണമാക്കി നളനിൽ പ്രവേശിക്കുന്നു. പിന്നീട്‌ കലിദ്വാപരന്മാർ പുഷ്കരന്റെ സമീപത്തേക്ക്‌ യാത്രയാകുന്നു.