രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
വധിക്കേണം നൃപന്മാരെ, ചതിക്കേണം സുരന്മാരെ,
ചരിക്കേണമഹികളെ, ഹരിക്കേണമവളെ നാം;
കൊതിക്കേണമശക്തന്മാർ, നടക്കനാമവിടേക്കു,
മിനക്കെട്ടിങ്ങിരുന്നാലോ കനക്കേടും വരും പാരം
അർത്ഥം:
രാജാക്കന്മാരെ എല്ലാം കൊല്ലണം. ദേവന്മാരെ ചതിയ്ക്കണം. പാതാളവാസികളായ പാമ്പുകളെ ഭക്ഷിക്കണം എന്നിട്ട് അവളെ നമുക്ക് മോഷ്ടിക്കണം. വേഗം അവിടേയ്ക്ക് നടക്കൂ. അശക്തന്മാരായ എല്ലാവരും നമ്മളുടെ വീരപരാക്രമം കണ്ട് കൊതിയ്ക്കണം. ആയതിനാൽ വെറുതെ ഇവിടെ ഇരുന്നാൽ നമുക്ക് മാനക്കേട് വരും. തീർച്ച.