രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
വല്ലഭനുണ്ടുള്ളിൽ, പുറത്തില്ലാകാണ്മാനും, പാരം
അല്ലലുണ്ടവനെപ്പോലെ നല്ലവൻ നീയും,
വല്ലായ്മ ജീവിപ്പാൻ മമ, തെല്ലുനേരം നീ വാണു
നല്ല വചനം ചൊൽകിലില്ല വൈഷമ്യം.
അർത്ഥം:
സാരം: എന്റെയുള്ളിൽ വല്ലഭനുണ്ട്. പ്രകടമായി കാണാനില്ല. അതുകൊണ്ട് ദുഃഖവുമുണ്ട്. അവനെപ്പോലെ നല്ലവനാണു നീയും എന്നു കരുതുന്നു. വിരഹദുഃഖംകൊണ്ടു ജീവിതം തന്നെ വിഷമമാകുന്നു. നല്ല വാക്കുകൾ പറയാനാണെങ്കിൽ അല്പനേരം വാഴുന്നതിൽ വിഷമമില്ല. അസഹ്യവചനങ്ങൾ പറയാനാണെങ്കിൽ ഇവിടെ നില്കണ്ട എന്നു സൂചന.