രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
വൃത്രാരി പുത്രനുടനേ നിജമുഷ്ടിഹത്യാ
മാർത്താണ്ഡപുത്രമതിദൈന്യതയോടയച്ചു
ഗത്വാ തദാ രവിസുതൻ ബഹുപീഡയോടും
നത്വാ ജഗാദ അഘുവീരനമോഘവീര്യൻ
വിശ്വനായക നിന്റെ വാക്കിനെ
വിശ്വസിച്ചു ഞാൻ പോരിനേൽക്കയാൽ
നിശ്ചയിച്ചു ഞാൻ ദീനനായി രണേ
വിശ്വസിച്ചോരെന്നോടിതെന്തിനായി
എന്നെ വരിതൻ മുന്നിലാക്കി നീ
നിന്നു സ്വൈര്യമായി നന്നുന്നഹോ
മുന്നമേ ഭവാൻ കാനനത്തിൽ മാം
കൊന്നുവെങ്കിലോ പീഡയില്ലഹോ
മന്നവർമണേ ബാലിയാമവൻ-
തന്നുടെ ഹതികൊണ്ടു ഖിന്നനായ്
അർത്ഥം:
ശ്ലോകം:- ഇന്ദ്രപുത്രനായ ബാലി മുഷ്ടികൊണ്ടടിച്ച് സൂര്യപുത്രനായ സുഗ്രീവനെ ഓടിച്ചു. സുഗ്രീവൻ സങ്കടത്തോടേ ശ്രീരാമസമീപം വന്ന് പറഞ്ഞു.
പദം:-അല്ലയോ ലോകനായകാ, നിന്റെ വാക്കുവിശ്വസിച്ച് ഞാൻ സഹോദരനുമായി യുദ്ധത്തിനു പോയി. യുദ്ധത്തിൽ ഞാൻ ക്ഷീണിച്ചു.. വിശ്വസിച്ച എന്നെ ശത്രിവിന്റെ മുന്നിലേക്കിട്ടുകൊടുത്ത് നീ സ്വര്യമായി വസിക്കുന്നു. മുൻപുതന്നെ കാട്ടിൽ വെച്ച് എന്നെ കൊന്നെങ്കിൽ എനിക്ക് സങ്കടമില്ലായിരുന്നു. ബാലിയുടെ അടികൊണ്ട് ഞാൻ ക്ഷീണിതനായി.