രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
ഹേ പവനാത്മജ ധീരവര കേൾക്ക
ഭൂപമണി രാമചന്ദ്രൻ ചരിത്രം
മഗല സാകേതവാസി മഹീപതി
തുംഗപരാക്രമനാകും ദശരഥൻ
തന്നുടെ സൂനുവാമാര്യൻ രഘൂത്തമൻ
പിന്നെ ഭരതനിളയോൻ ഞാൻ
മിത്രകലാനന്ദിയാകിയ ബാലകൻ
ശത്രുഘ്നനെന്നവൻ തമ്പിയെനിക്കൊ
വീതഖേദംദം വാഴും കാലം മഹീപതി
താതവാക്കു കേട്ടു കാനനേ വന്നു
പഞ്ചവടിയിൽ വസിക്കുന്ന കാലം
മഞ്ജുളാംഗീ ആര്യന്റെ ജായാം സീതാം
രാത്രിഞ്ചരനായ രാവണൻ കൊണ്ടുപോയി
അത്ര വന്നന്വേഷിപ്പാനായി ഞങ്ങൾ
മുന്നം ദനു ചൊല്ലിക്കേട്ടു നിന്നുടയ
മന്നവൻ സുഗ്രീവന്റെ വൃത്താന്തമെല്ലാം
തിരശ്ശീല
അർത്ഥം:
അല്ലയോ വായുപുത്ര, നീ രാജാക്കന്മാരിലെ രത്നമായ രാമചന്ദ്രന്റെ ചരിറ്റ്ർഹം കേട്ടാലും. അയോദ്ധ്യയിലെ രാജാവായ ദശരഥന്റെ മൂത്തപുത്രനായ രാമൻ, രണ്ടാമത്തെ പുത്രനായ ഭരതൻ ഇളയവനായി ഞാനും. എനിക്ക് ശത്രുഘ്നൻ എന്നൊരു അനുജനുമുണ്ട്. സുഖമായി ഞങ്ങൾ താമസിക്കുന്ന കാലത്ത് ദശരഥമഹാരാജാവിന്റെ വാക്കുകൾ കേട്ട് കാട്ടിലേക്ക് വന്നു. പഞ്ചവടിയിൽ താമസിക്കുന്ന കാലത്ത്, ജ്യേഷ്ഠൻ രാമന്റെ പത്നി സീതയെ രാക്ഷസനായ രാവണൻ കട്ടുകൊണ്ടു പോയി. സീതാന്വേഷണാർത്ഥം ഞങ്ങൾ ഇവിടെ എത്തി. സുഗ്രീവന്റെ ചരിത്രമെല്ലാം ഞങ്ങൾ മുന്നേ കേട്ടിട്ടുണ്ട്.