വീരരാകുമവരെയിങ്ങു അരികിൽ

രാഗം: 

ഘണ്ടാരം

താളം: 

പഞ്ചാരി

ആട്ടക്കഥ: 

ബാലിവധം

കഥാപാത്രങ്ങൾ: 

സുഗ്രീവൻ

വീരരാകുമവരെയിങ്ങു അരികിൽ കാൺകിലോ

ആരുമേ ഭയപ്പെടാതെ ഇരിക്കയില്ലഹോ

ഭൂമിപാലമിത്രരായി പലരുമുണ്ടഹോ

അമിതബലരെ അതിനാൽ ബാലി ചോദിതൗ ശങ്കേ

വായുതനയ വൈകീടാതെ പോയവിടെ നീ

ന്യായമോടവർകളേവരെന്നറിഞ്ഞു വരികെടോ

ശൃണു മദീയവാക്കു ലോകജീവനന്ദന

തിരശ്ശീല

അർത്ഥം: 

വീരരായ അവരെ സമീപത്ത് കാണുമ്പോൾ ആരും ഒന്ന് ഭയക്കാതിരിക്കില്ല. വീരന്മാരായ രാജാക്കന്മാർ പലരും ബാലിയ്ക്ക് സുഹൃത്തുക്കളായുണ്ട്. അതിനാൽ ആണ് ബാലി അയച്ചതാണോ എന്ന് ശങ്കിക്കുന്നത്. അല്ലയോ വായുപുത്രാ, ഹനൂമാനേ, പെട്ടെന്ന് നീ അവിടെ പോയി അവർ ആരാണെന്നും എന്താണ് കാര്യമെന്നും അറിഞ്ഞ് വരിക. എന്റെ വാക്കുകൾ കേട്ടാലും.