മൂഢ നീയെന്നെചൊന്നതിദാനീം

രാഗം: 

സൌരാഷ്ട്രം

താളം: 

അടന്ത

ആട്ടക്കഥ: 

ബാലിവധം

കഥാപാത്രങ്ങൾ: 

അയോമുഖി

മൂഢ നീയെന്നെചൊന്നതിദാനീം

ചാടുവെന്നു നിനച്ചീടവേണ്ട

ഊഢകോപം നിന്നെയെടുത്തു

കൊണ്ടോടിപ്പോകുന്നുണ്ടാകാശമാർഗ്ഗേ

തിരശ്ശീല

അർത്ഥം: 

നീയിങ്ങനെ എന്നെ പറയുന്നത് വെറുതെ എന്ന് വിചാരിക്കണ്ടാ. വർദ്ധിച്ച ദേഷ്യത്താൽ നിന്നേയും എടുത്ത് കൊണ്ട് ഓടിപ്പോകുന്നുണ്ട് ഞാൻ.