Knowledge Base
ആട്ടക്കഥകൾ

രംഗം 3 ശ്രീരാമ സീത ലക്ഷ്മണന്മാർ, മാൻ പിടുത്തം

മൂന്നാംരംഗത്തില്‍ ശ്രീരാമന്‍ സീതയുടെ ആഗ്രഹപ്രകാരം, സീതയുടെ സംരക്ഷണം ലക്ഷ്മണനെ ഏല്‍പ്പിച്ച് പൊന്‍‌മാനിനെ പിടിക്കുവാന്‍ പോകുന്നു. മാനിന്റെ പിന്നാലെ വളരെദൂരം സഞ്ചരിച്ച രാമന്‍ ഒടുവില്‍ അത് രാക്ഷസമായയാണെന്ന് മനസ്സിലാക്കി, ബാ‍ണത്താല്‍ മാരീചനെ നിഗ്രഹിക്കുന്നു. രാമശരമേറ്റ മാരീചന്‍ ഉടനെ ശ്രീരാമന്റെ ശബ്ദം അനുകരിച്ച് ദീനാലാപം നടത്തുന്നു.

അരങ്ങുസവിശേഷതകൾ: 

തോടിരാഗാലാപനത്തോടെയുള്ള ശ്രീരാമന്റെ മാന്‍പിടുത്തം ആട്ട പ്രധാനമാണ്.