രംഗം 2 രാവണനും മാരീചനും

ആട്ടക്കഥ: 

ബാലിവധം

രാവണന്‍ സീതാപഹരണത്തിന് സഹായംതേടി മാതുലനും മഹാമായാവിയുമായ മാരീചനെ ചെന്നുകാണുന്നു. ആദ്യം മടിക്കുന്ന മാരീചനെ ഭീഷണിപ്പെടുത്തി സമ്മതിപ്പിച്ച് രാവണന്‍ കൂടെ കൊണ്ടുപോകുന്നു.

അരങ്ങുസവിശേഷതകൾ: 

‘മാരീചാ നിശാചരപുംഗവാ’ എന്ന ഇടക്കാല പദത്തിന്റെ ചൊല്ലിയാട്ടം,  മാരീചനെ നിയോഗിച്ച ശേഷമുള്ള ആട്ടം തുടങ്ങിയവ ചിട്ടപ്രധാനമാണ്.