എന്നാൽ ഞാനൊരുദിനം

രാഗം: 

എരിക്കലകാമോദരി

താളം: 

മുറിയടന്ത 14 മാത്ര

ആട്ടക്കഥ: 

കീചകവധം

കഥാപാത്രങ്ങൾ: 

സുദേഷ്ണ

എന്നാല്‍ ഞാനൊരുദിനമവളെ വല്ലവിധവും
നിന്നുടെ പുരത്തിലയച്ചീടാം ഗമിച്ചാലും
 

അർത്ഥം: 

എന്നാൽ ഞാൻ അവളെ ഒരുദിവസം എങ്ങിനെയെങ്കിലും നിന്റെ മന്ദിരത്തിലേയ്ക്ക് അയക്കാം. നീ പോയാലും.

അരങ്ങുസവിശേഷതകൾ: 

ശേഷം ആട്ടം-

കീചകന്‍ സുദേഷ്ണയെ നമസ്ക്കരിച്ചിട്ട് തൊഴുത് ഓച്ഛാനിച്ച് നില്‍ക്കുന്നു.

കീചകന്‍:‘എന്നാല്‍ ഞാന്‍ പോകട്ടെയോ?അവളെ അയയ്ക്കുമല്ലോ?’

സുദേഷ്ണ:‘സമാധാനത്തോടെ പോയാലും’

കീചകന്‍ സന്തോഷിച്ച് വീണ്ടും ബഹുമാനത്തോടെ തൊഴുത്  പിന്നിലേയ്ക്കുമാറി നിഷ്ക്രമിക്കുന്നു.

തിരശ്ശീല

എട്ടാം രംഗത്തില്‍ തെക്കന്‍ സമ്പ്രദായത്തിലുള്ള പ്രധാന വത്യാസം

*തെക്കന്‍ സമ്പ്രദായത്തില്‍ ആട്ടശേഷം കീചകനല്ല, അനുഗ്രഹിച്ചുകൊണ്ട് സുദേഷ്ണയാണ് നിഷ്ക്രമിക്കുന്നത്. സുദേഷ്ണയെ അയച്ച് തിരിഞ്ഞ് രംഗത്തേയ്ക്കുവരുന്ന കീചകന്‍ ‘അഡ്ഡിഡ്ഡിക്കിട’ വെച്ച് സ്വഗൃഹത്തിലെത്തുന്നു. അവിടെ മഞ്ചവും മറ്റും ഒരുക്കി, സ്വയം ചമഞ്ഞൊരുങ്ങി, ലേശം മദ്യസേവയും നടത്തി കീചകന്‍ മാലിനിയെ പ്രതീക്ഷിച്ച് ഇരിക്കുന്നതോടെയാണ് രംഗം അവസാനിക്കുന്നത്.