ശ്രുത്വാ ജനാര്‍ദ്ദനഗിരം ദ്രുപദാത്മജാ സാ

രാഗം: 

മോഹനം

ആട്ടക്കഥ: 

കിർമ്മീരവധം

ശ്രുത്വാ ജനാര്‍ദ്ദനഗിരം ദ്രുപദാത്മജാ സാ
പാത്രേതി സൂഷ്മതരമാശു വിലോകൃശാകം
ആദായ സ്ത്രപമദാന്നരകദ്വിഷേസ്മൈ
ഭുക്ത്വാ തദാത്മനഗരിം പ്രയയൌ മുകുന്ദ:

അർത്ഥം: 

ഭഗവാന്റെ വാക്കുകേട്ട പാഞ്ചാലി പാത്രത്തില്‍ പറ്റിയിരുന്ന എത്രയോ ചെറുതായ ചീരയില കണ്ട്, ലജ്ജയോടുകൂടി ഭഗവാനു നല്‍കി. ശ്രീകൃഷ്ണന്‍ അതു ഭുജിച്ചിട്ട് തന്റെ നഗരിയിലേക്കുപോയി.

അരങ്ങുസവിശേഷതകൾ: 

ഈ ശ്ലോകം ആലപിക്കുന്നതോടെ പാഞ്ചാലി പാത്രം എടുത്ത് സൂഷ്മമായി പരിശോധിക്കുന്നു. ‘വിലോക്യ’ എന്നു ചൊല്ലുന്നതോടെ ചീരയില കാണുന്നു. വലംകയ്യാല്‍ അതെടുത്ത് ലജ്ജയോടും ആദരവോടും കൂടി, ‘സ്ത്രപമദാന്നരകദ്വിഷേ‘ എന്നു പാടുന്നതിനൊപ്പം, രംഗമദ്ധ്യത്തില്‍ ഇരുകൈകളും നീട്ടി താണുനില്‍ക്കുന്ന കൃഷ്ണന്റെ കൈകളില്‍ സമര്‍പ്പിക്കുന്നു. ‘ഭുക്ത്വാ’ എന്നതിനൊപ്പം അതു ഭക്ഷിച്ചിട്ട് കൃഷ്ണന്‍, ‘നഗരിം പ്രയയൌ‘ എന്ന് ആലപിക്കുന്നതോടെ വലത്തോട്ട് കെട്ടിച്ചാടി നിഷ്ക്രമിക്കുന്നു. തുടര്‍ന്ന് പാഞ്ചാലിയും നിഷ്ക്രമിക്കുന്നു.

തിരശ്ശീല