രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
ആമന്ത്ര്യയാതേപരമേശപാർഷദേ
ധാമപ്രപദ്യാഥപിതുഃകുരൂദ്വഹഃ
ജയേതിജീവേതിസുരൈരഭിഷിടുതോ
ജഗാദവാചംപ്രണതോർജ്ജുനോഹരിം
പല്ലവി:
ശ്രൃണുവചോമേതാത
ശ്രൃണുവചോമേ
ചരണം 1:
അമരപുംഗവസുരവിരോധി-
നിവാതകവചാദികളെയൊക്കയും
സമരസീമനിയമപുരത്തി-
ലയച്ചുഞാനതവകരുണയാ
ചരണം 2:
കാലകേയമുഖാസുരാനപി
കാലഗേഹാതിഥികളാക്കിഞാൻ
ബാലചന്ദ്രാഭരണകിങ്കര-
ബാഹുബലമവലംബ്യസഹസാ
അർത്ഥം:
ശ്ലോകം:-
പദം:-അല്ലയോ അച്ഛാ, എന്റെ വാക്കുകൾ കേട്ടാലും. ദേവേന്ദ്രാ, സ്വർഗ്ഗത്തിനു വിരോധികളായ നിവാതകവചന്മാരേയെല്ലാം യുദ്ധത്തിൽ, താങ്കളുടെ കൃപകൊണ്ട്, ഞാൻ കൊന്നു. മാത്രമല്ല, കാലകേയനേയും, പരമിശിവന്റെ കിങ്കരന്റെ (നന്ദികേശ്വരന്റെ) കയ്യൂക്കിന്റെ സഹായത്താൽ, കാലപുരിയ്ക്ക് അയച്ചു.