ദുഷ്ടതതടവിന

രാഗം: 

കേദാരഗൌഡം

താളം: 

ചെമ്പട 8 മാത്ര

ആട്ടക്കഥ: 

നിവാതകവച കാലകേയവധം

കഥാപാത്രങ്ങൾ: 

നന്ദികേശ്വരൻ

ചരണം 5:
ദുഷ്ടതതടവിനനിങ്ങളെയൊക്കവേ
മുഷ്ടികള്‍കൊണ്ടുഹനിപ്പതിനിപ്പോള്‍
ക്ളിഷ്ടതയൊട്ടുമെനിക്കില്ല,റികതി-
ധൃഷ്ടതമതിമതിദൈത്യന്മാരേ

അർത്ഥം: 

അഹങ്കാരികളായ രാക്ഷസരെ, ദുഷ്ടന്മാരായ  നിങളെയെല്ലാം എന്റെ മുഷ്ടികൾ കൊണ്ട് നശിപ്പിക്കാൻ എനിക്ക് വിഷമം ഏതും ഇല്ല എന്ന് അറിയുക.