Knowledge Base
ആട്ടക്കഥകൾ

ബാധയെന്നിയെ

രാഗം: 

മദ്ധ്യമാവതി

താളം: 

പഞ്ചാരി 18 മാത്ര

ആട്ടക്കഥ: 

നിവാതകവച കാലകേയവധം

കഥാപാത്രങ്ങൾ: 

അര്‍ജ്ജുനന്‍

ചരണം:
ബാധയെന്നിയെ നിവാതകവചനെ വധിപ്പതിനു
സാധുയത്നയോഗ്യമിന്നു സാധയേ ജവാല്‍

അർത്ഥം: 

തടസമില്ലാതെ നിവാതകവചനെ വധിക്കുവാന്‍ വേണ്ടതായ സന്നാഹത്തോടെ ഞാന്‍ ഉടനെ പോകുന്നു.

അരങ്ങുസവിശേഷതകൾ: 

ശേഷം ആട്ടം:

അര്‍ജ്ജുനന്‍ വീണ്ടും കെട്ടിചാടി കുമ്പിട്ടിട്ട്, വില്ലുകുത്തിപിടിച്ച് നില്‍ക്കുന്നു.

ഇന്ദ്രന്‍:(അനുഗ്രഹിച്ചിട്ട്) ‘നിവാതകവചന്‍ വസിക്കുന്നത് സമുദ്രത്തിലാണ്. ഇനി നി മാതലിയോടുകൂടി അവിടെ ചെന്ന് അവനെ യുദ്ധത്തിന് വിളിച്ചാലും. ഞാന്‍ നിനക്ക് ഒരു കിരീടം തരുന്നുണ്ട്. ഇതു ധരിച്ച് പോയാലും”
ഇന്ദ്രന്‍ അര്‍ജ്ജുനനെ കിരീടം ധരിപ്പിക്കുന്നു. അര്‍ജ്ജുനന്‍ വീണ്ടും കുമ്പിട്ട് നിഷ്ക്രമിക്കുന്നു. യാത്രയയച്ചുകൊണ്ട് ഇന്ദ്രനും നിഷ്ക്രമിക്കുന്നു.
 

തിരശ്ശീല