ആശേശേപി നിശാചരേശ്വര

ആട്ടക്കഥ: 

രാവണവിജയം

ആശേശേപി നിശാചരേശ്വരശരാവേശാവശേ മന്ത്രിണോ-

പ്യാശാമാശു തദാശുഗാരിതശരീരാശ്ശോകശ്ക്ത്യാ വിശൻ

ശശ്വത്തൽ പിശിതാശവൻശകലശാംഭോരാശിനൈശാകര-

ച്ഛായാകാശനികാശപേശലയശോരാശിസ്തതോ ജൃംഭത

അരങ്ങുസവിശേഷതകൾ: 

യുദ്ധവട്ടം. വൈശ്രവണൻ തോറ്റു പിന്മാറുന്നു. രാവണൻ ‘പോ പോ, എന്റെ ജ്യേഷ്ഠനായതു കൊണ്ട് ഇപ്പൊൾ കൊല്ലുന്നില്ല. നിന്റെ പുഷ്പകവിമാനം ഇനി എനിക്കുള്ളതാണ്. ദിക്പാലന്മാർ എന്റെ അധീശത്വം സ്വീകരിയ്ക്കുന്നു. ആകട്ടെ, ഇനി കൈലാസത്തിൽ പോയി ലങ്കയിലേയ്ക്ക് മടങ്ങാം. വിമാനത്തിൽ കയറി പോകുന്നു.