അത്ഭുതമിദധുനാ

രാഗം: 

പന്തുവരാടി

താളം: 

ചെമ്പട

ആട്ടക്കഥ: 

രാവണവിജയം

കഥാപാത്രങ്ങൾ: 

രാവണന്‍

അത്ഭുതമിദധുനാ നിനയ്ക്കിലി-

തത്ഭുതതരമധുനാ.

മൽഭുജബലമറിയാതെ രണത്തിനു

നിർഭയതരമിഹ വന്നതുമോർത്താൽ

കാളകരാള ഭുജംഗാധിപനൊടു

കേളിതുടർന്നവനേതൊരു പുരുഷൻ

ദക്ഷതയുണ്ടെന്നാലും രണഭുവി

ഭിക്ഷാശന സഖിയോ മമ സമരേ

വാതാശനരെന്നാലഹിരിപു തൻ

ശ്വാസാശനമെളുതോ ഭുജഗാനാം

ഘസ്മരഭുജവീര്യാനല മദ്ധ്യേ

ഭസ്മമതാമിഹ യക്ഷരശേഷം

അരങ്ങുസവിശേഷതകൾ: 

രാവണൻ ഭീരുവിനെ സമാധാനിപ്പിച്ച് അയയ്ക്കുന്നു.