ചണ്ഡവീര്യജലധേ ഭവാനിഹ

രാഗം: 

മോഹനം

താളം: 

ചെമ്പട

ആട്ടക്കഥ: 

രാവണവിജയം

കഥാപാത്രങ്ങൾ: 

വിഭീഷണൻ

നിശമ്യ മന്ത്രിണാം ഗിരം നിരസ്തനീതിസമ്പദം
നിശാചരാധി നായകം വിഭീഷണോവദത്തദാ

ചണ്ഡവീര്യജലധേ ഭവാനിഹ സാഹസമിദമരുതേ
മണ്ഡലാധിപ മമ വചനമിദം ശൃണു
മാനനീയ വിനയാദിഗുണാകര.

ഖണ്ഡപരശുസഖി തന്നിലഹോ ബത
കാരണം വിനാ വൈരമതുചിതമോ?
പ്രീതിവചനമുരചെയ് വതിനായിഹ മുദാ പ്രേരിതനായ
ദൂതനവനുടയ വധമിതു ചെയ്തതു
ദുരീകൃതവിനയം യാതുകുല ജലധിതന്നിലുദിച്ചൊരു
രാകാരമണ ഭവാനിഹ ചെയ്‌വതു
ജാതുചിദപി ചിതമല്ല കളകഹൃദി
ജാതമായ കോപമിന്നു സമ്പ്രതി.

പൂർവജനവനതിപുണ്യചരിതനഭിപൂജനീയനല്ലോ
ചർവിതചർവണമെന്തിനു ഞാനിഹചിരമപി ചെയ്യുന്നു?
സർവനീതിനിഗമാഗമസാഗര സാരവേദിയാകുന്ന ഭവാനിഹ
ദുർവിധമിഹ തുടരുന്നതിനായി ഗുണദോഷഭാഗകഥനേ മമ കാ മതിഃ?

അരങ്ങുസവിശേഷതകൾ: 

ശ്ലോകാനന്തരം വിഭീഷണൻ പ്രവേശിച്ചു രാവണനെ വന്ദിക്കുന്നു. തൊഴുതു ശേഷം പദം.