രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
ഇതി ബഹുവിധൈർല്ലീലാഭേദൈഃ പ്രിയാമുപലാളയ-
ത്യഥ നിശിചരാധീശേ ലങ്കാപുരേ സുഖമാസ്ഥിതേ
ധനപതിസമാദിഷ്ടോ ദൂതസ്സമേത്യ തദന്തികം
പ്രണയമധുരാമൂചേ വാണീം പ്രണാമപുരസ്സരം
യാതുധാന ശിഖാമണേ ശൃണു രാജരാജനിയോഗം
വീതസംശയ മിഹ വീരാ!
ഏതുമേ പിഴയതെ തൻ മുഖജാതമാം മൊഴി ചൊൽവനിദാനീം.
തിങ്കൾമൗലിതൻ പാദപങ്കജം – ഭജിചു ഞാൻ-
ലങ്കയിൽ നിന്നു പോന്നശേഷം – തൻ കൃപാലേശ-
മെങ്കലുണ്ടായി പരിതോഷം – കലർന്നഹോ ഗത-
ശങ്കമിഹ മരുവുന്നു ഞാൻ ഭവ
സങ്കടങ്ങളൊഴിപ്പതിനിന്നിഹ
ശങ്കരനുടെചരണം ശരണംവരണം
മേലിലുമപി സന്തതം മേ.
പാരിടമഖിലവും പാരാതെ – നിന്റെ ഭുജ-
സാരാനലങ്കൽ നീയെരിച്ചു – എന്നല്ല പര-
ദാരങ്ങളെ അപഹരിച്ചു – ഈവണ്ണമോരോ-
ഘോരതരദുരിതോരു ജലനിധി
താരണേ ഗതിയാരയേ തവ
ചേരുവതില്ലിവയൊന്നുമഹോ ബഹുപാപം
അരുതിനി ജനതാപം.
വാസവമുഖ നാകവാസീ – വൃന്ദങ്ങളെന്റെ-
ശാസനം കേൾക്കണം എല്ലാരും – അതിനുകമ-
കാമലാസന വരബലം പോരും – എന്നുള്ളഗർവ്വം-
ആസകലമപി തീരുമിഹ പുര-
ശാസനൻ പദ ദാസജന-
പരിഹാസവിധം തുടരുന്നതിനൊരുപായം
ഇല്ലിഹ നിരപായം