രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
സ്വസ്തി ഭവതു തവ മര്‍ക്കടവീര
നിസ്‌തുല വിക്രമ മല്‌ക്കലി മോചന
(പ്രവിശ ജവേന പുരീമിമാംപ്രതി
പ്രവിശ ജവേന പുരീം)
വിധിശാപാലഹമിഹ വാഴുന്നു
അതിനാല്‍ മോചനം തവ കരഹതിയാല്‍
പോകുന്നേനഹം ലങ്കാലക്ഷ്‌മി
സുഖമായ് പോയ് നീ കാണ്‍ക സീതയെ
അർത്ഥം:
അല്ലയോ മർക്കടവീര, അതിപരാക്രമീ, എന്റെ പാപം തീർത്തവനേ നിനക്ക് മംഗളം ഭവിയ്ക്കട്ടെ. നീ വേഗത്തിൽ ലങ്കാപുരിയിലേക്ക് കടന്നുകൊൾക. ബ്രഹ്മാവിന്റെ ശാപത്താലാണ് ഞാനിവിടെ പാർക്കുന്നത്. നിന്റെ കൈകൊണ്ട് അടികിട്ടിയതിനാൽ എനിക്ക് പാപമോചനം സംഭവിച്ചു. ലങ്കയുടെ ഐശ്വര്യ ലക്ഷ്മിയായ ഞാനിതാ ലങ്ക വിട്ട് പോകുന്നു. സുഖമായി സീതയെ കാണുക.
അരങ്ങുസവിശേഷതകൾ:
ഹനൂമാൻ തലകുനിച്ച് നിൽക്കുന്നു. ലങ്കാശ്രീ അനുഗ്രഹിച്ച് യാത്ര ആകുന്നു.
അനുബന്ധ വിവരം:
ലങ്കാലക്ഷ്മി ഹനൂമാന്റെ അടിയേറ്റ് ലങ്കാശ്രീ ആകുന്നു. ലങ്കയുടെ ശ്രീ ആണ്. അവൾക്ക് പാപമോചനം സിദ്ധിക്കുന്നു. അതോടെ ലങ്കയുടെ ശ്രീയും അവസാനിക്കുന്നു എന്ന് വ്യംഗ്യമായി കരുതാം.
കരിവേഷമായ ലങ്കാലക്ഷ്മി മാറി സ്ത്രീവേഷം ധരിച്ച് പ്രവേശിച്ചാണ് ഈ പദം ആടുക.