വദ മാം ഭോ വിധുവദനേ

രാഗം: 

ഉശാനി

താളം: 

ചെമ്പട

ആട്ടക്കഥ: 

തോരണയുദ്ധം

കഥാപാത്രങ്ങൾ: 

അംഗദൻ

ഇത്ഥം താരാസുതന്‍താന്‍ നിജകരഹതിയാല്‍ കൊന്നുടന്‍യാതുധാനം

തത്രൈവം മാര്‍ഗ്ഗമാണാം നരവരതനയാം നൈവ ദൃഷ്‌ട്വാ തദാസ്‌തേ

ഋക്ഷാഖ്യേ തല്‍ഗുഹാന്തേ വിവിശുരഥപരം തൃഷ്‌ണയാപ്യന്ധകാരേ

ഹൈമേ ഹേമാധിവാസേ മുനിവരതനയാം താപസീം കണ്ടുചൊന്നാര്‍

വദ മാം ഭോ വിധുവദനേ ഏവരുടയ കുഹരമിദം

കനകതരു കനകഝഷം കനകതലം കനകമയം

സർവ്വം സ്വർണ്ണമയമായ ഈ ഗുഹ ആരുടെയാണെന്ന് പറയൂ ചന്ദ്രമുഖീ.

അരങ്ങുസവിശേഷതകൾ: 

സ്വയം‌പ്രഭ വലതുവശത്ത് ഇരിക്കുന്നു. അംഗദാദികൾ ഇടത്തുവശത്തുകൂടെ പ്രവേശിച്ച് സ്വയം‌പ്രഭയെ വന്ദിച്ച് പദം ആടുന്നു.