രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
ശ്രീരാമചന്ദ്രദേവ സീതാനായക വിഭോ
ത്വരയോടും സീതയെ ഞാന്‍ കണ്ടു വരുന്നുണ്ടു
തിരശ്ശീല
അർത്ഥം:
ദേവ ശ്രീരാമചന്ദ്ര സീതയുടെ ഭർത്താവേ, ഞാൻ അതിവേഗം സീതയെ കണ്ടുവരുന്നുണ്ട്.
അരങ്ങുസവിശേഷതകൾ:
അംഗുലീയം ഭക്തിപൂര്‍വ്വം വാങ്ങുന്നു.
ത്വരയോടും സീതയെ… എന്ന പദത്തിനുശേഷം ഇരട്ടിക്ക് പകരം ഹനൂമാൻ, ജാംബവാൻ, അംഗദൻ എന്നിവരോട് കൂടി ശിരസ്സിനു മുകളിൽ പിടിച്ച കൂപ്പുകൈകളോടും നൃത്തത്തോടും കൂടി ശ്രീരാമചന്ദ്രനെ വലംവെച്ച് നമസ്കരിച്ച് കലാശത്തോട് ഒപ്പം യാത്രയാവുന്നു. ലക്ഷ്മണനും സുഗ്രീവനും അവർ നടന്നകലുന്നത് നോക്കിക്കൊണ്ട് ശ്രീരാമസമീപം തന്നെ നിൽക്കുന്നു.
തിരശ്ശീല