രാഗം:മുഖാരി
താളം:ചെമ്പട 16 മാത്ര
കഥാപാത്രം:സൈരന്ധ്രി
പല്ലവി:
കേകയഭൂപതി കന്യേ കേള്‍ക്ക മേ ഗിരം
അനുപല്ലവി:
നാകനിതംബിനീകുല നന്ദനീയതരരൂപേ
ചരണം1:
പ്രാജ്ഞമാര്‍മൌലിമാലികേ രാജ്ഞി ഞാനിന്ദ്രപ്രസ്ഥത്തില്‍ യാജ്ഞസേനിതന്നുടയ ആജ്ഞാകാരിണി സൈരന്ധ്രി
ചരണം2:
നീലവേണി എനിക്കിന്നു മാലിനിയെന്നല്ലോ നാമം കാലഭേദം കൊണ്ടിവിടെ ചാലവെ വന്നിതു ഞാനും
ചരണം3:
ചിത്രതരമായീടുന്ന പത്രലേഖാദികളില്‍ഞാ- നെത്രയും നിപുണ നിന്നോടത്രകൂടി വാണീടുവന്‍