പാദപങ്കജം തവ സുതനിതാ വണങ്ങുന്നു

രാഗം: 

കല്യാണി

താളം: 

ചെമ്പട

ആട്ടക്കഥ: 

അര്‍ജ്ജുന വിഷാദ വൃത്തം

കഥാപാത്രങ്ങൾ: 

സുരഥന്‍

പാദപങ്കജം തവ സുതനിതാ വണങ്ങുന്നു
എന്തിതെന്നംബേ, ഇന്നു ഖിന്നയായ് മരുവുന്നൂ?
പാര്‍ത്ഥന്മാരൊടു പ്രതിചെയ്തീടാന്‍
പുത്രനിവന്‍മതി, ഓര്‍ക്കുക ജനനീ!
പരമേശ്വര പദസേവകളാലെ
വരമതിനായ് ഞാന്‍ നേടിടുമുടനെ.