വരിക നീ സവിധേ, മധുമധുരാധരേ!

രാഗം: 

പാടി

താളം: 

ചെമ്പട

ആട്ടക്കഥ: 

അര്‍ജ്ജുന വിഷാദ വൃത്തം

കഥാപാത്രങ്ങൾ: 

ജയദ്രഥന്‍

ശ്ലോകം
ഹൃദ്യേ സായാഹ്നകാലേ, പികശുകവിഗളല്‍ സാന്ദ്ര സംഗീതരംഗേ
ഉദ്യാനേ വീതമോദാം പരിഭവകലുഷാം ദുശ്ശളാം കോമളാംഗീം
സദ്യ: സിന്ധുക്ഷിതീശന്‍, ജയനമിതബലന്‍ വീരശൃംഗാരലോലന്‍
അത്യുത്സാഹം കലര്‍ന്നീ മധുരിമ തിരളും മഞ്ജുവാക്യം മൊഴിഞ്ഞാന്‍.

പദം
വരിക നീ സവിധേ, മധുമധുരാധരേ!
പരിഭവമെന്തധുനാ, ഗുണഗണധരേ!
പുലരൊളി സദാ ചിതറീടും നിന്മുഖം കാന്തേ
കലുഷമായ് കാറണിഞ്ഞീടാന്‍ കാരണമെന്തേ?
ഉല്ലസിച്ചുദ്യാനത്തില്‍ സല്ലപിക്കേണ്ടും കാലം
വല്ലഭേ! കളയൊല്ലാ, ചൊല്ലേണമെന്താകിലും.

അരങ്ങുസവിശേഷതകൾ: 

ജയദ്രഥന്റെ തിരനോട്ടം. ശേഷം പദം ആടുന്നു.