രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
ചൊല്ലേറും വീരനല്ലോ നീ വില്ലന്മാർ തവ
തുല്യന്മാരാരുമില്ലല്ലൊ
കല്യ ! നീയെന്നെയിപ്പോൾ കൊല്ലുവാനെയ്ത ബാണം
തെല്ലു കണ്ടുകണ്ടില്ലെട മൂഢ
നല്ലബാണമിതു വെല്ലുകയെങ്കിൽ.
അർത്ഥം:
നീ പേരുകേട്ട വീരനല്ലെ? വില്ലന്മാരായി നിനക്കൊപ്പം ആരും ഇല്ല. എടാ നീ എന്നെ കൊല്ലാൻ അയച്ച അമ്പ് കണ്ട് കാണാതെ പോയി. ഇനിയും നല്ല അമ്പുകൾ എയ്യ്.