ദുഷ്ടാ കാട്ടാളാ, വന്നെന്നെ തൊട്ടതിനാലേ

രാഗം: 

പന്തുവരാടി

താളം: 

ചെമ്പട

ആട്ടക്കഥ: 

കിരാതം

കഥാപാത്രങ്ങൾ: 

അര്‍ജ്ജുനന്‍

പല്ലവി:

ദുഷ്ടാ കാട്ടാളാ, വന്നെന്നെ തൊട്ടതിനാലേ നഷ്ടമാക്കുവൻ നിന്നെ ഞാൻ

അനുപല്ലവി:

എട്ടുദിക്കിലും പുകൾപെട്ടോരർജ്ജുനനഹം

വിഷ്ടപൈകഗുരുമട്ടലരമ്പനെ നഷ്ടമാക്കിയ പുരാനുടെ ഭജനേ.

അർത്ഥം: 

ദുഷ്ടാ, കാട്ടാളാ, എന്നെ വന്ന് തൊട്ടതിനാൽ നിന്നെ ഇല്ലാതെയാക്കുന്നുണ്ട് ഞാൻ. എട്ടുദിക്കുകളിലുംപേരുകേട്ട അർജ്ജുനനായ ഞാൻ കാമദേവനെ നശിപ്പിച്ചവനായ ശിവന്റെ ഭജനത്തിലാണ്.