രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
കിങ്കരന്മാരേ നിങ്ങളേ സംഗരേ വെന്നഹോ വിഷ്ണു-
കിങ്കരന്മാര്‍ ചണ്ഡാളനെയും ഭംഗമെന്നിയെ
അങ്ങു കൊണ്ടുപോയതത്ഭുതം!
കുണ്ഠരായ നിങ്ങളെകൊണ്ടെന്താഹോ സാദ്ധ്യമിപ്പോള്‍?
കണ്ടു കൊള്‍ക ഞാനവരെയും ചണ്ഡാളനെയും
കൊണ്ടുപോരുന്നുണ്ടു നിര്‍ണ്ണയം
ഉല്‍പലസംഭവന്‍ പണ്ട് കല്പിച്ച മല്‍പ്രവൃത്തിയെ
കെല്പോടെ വിരോധിച്ചീടുവാനി-
പ്രപഞ്ചത്തിലിപ്പോളാരെന്നറിഞ്ഞീടേണം
ചിത്രഗുപ്ത! വന്നാലും നീ മൃത്യുകാലാദികളോടും
യുദ്ധസന്നദ്ധരായഞ്ജസാ സാദ്ധ്വസമെന്യേ സത്വരം പുറപ്പെട്ടീടുക