ഭാനുനന്ദന നാഥ ജയ ജയ

രാഗം: 

നാഥനാമാഗ്രി

താളം: 

ചെമ്പട

ആട്ടക്കഥ: 

രുഗ്മാംഗദചരിതം

കഥാപാത്രങ്ങൾ: 

യമദൂതൻ(ർ)

ഭാനുനന്ദന നാഥ! ജയ ജയ മാനനീയ ഗുണാംബുധേ!

ദീനഭാവമകന്നു ചെന്നു ജവേന ഞങ്ങള്‍ ധരാതലേ

വന്നു മാധവ ദൂതരതിശയ നിന്ദ്യനാകിയ നീചനെ

അങ്ങുകൊണ്ടു ഗമിക്കുമളവിലണഞ്ഞു ഞങ്ങള്‍ രണാങ്കണേ

സംഗരേ ബത വെന്നു വിരവോടു ഞങ്ങളെയവരഞ്ജസാ

ഭംഗമെന്നിയെ   കൊണ്ട് പോയിതു മംഗലാത്മക! നീചനെ

ശക്തികൊണ്ടവരെജ്ജയിപ്പതിനത്ര മൂന്നു ജഗത്തിലും

ശക്തരായവരില്ല വയമിഹ ചെയ്‌വതെന്തു? വിചിന്ത്യതാം